Home State പെട്രോള്‍ വില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് വില 83.76 ₹

പെട്രോള്‍ വില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് വില 83.76 ₹

0

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് പത്ത് പൈസയാണ് എണ്ണവിതരണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 83.76 രൂപയായി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പെട്രോള്‍ വിലയില്‍ രണ്ടു രൂപയോളമാണ് ഉയര്‍ന്നത്. ഡീസല്‍ വിലയില്‍ മാറ്റമില്ല.

കൊച്ചിയില്‍ പെട്രോള്‍ വില 81.95 രൂപയായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ 82 രൂപ 29 പൈസ നല്‍കണം. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില താഴോട്ടാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വ്യാപാരം ബാരലിന് 45 ഡോളര്‍ എന്ന നിലയിലാണ് പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here