കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾകൂടി കൊറോണ ബാധിച്ച് മരിച്ചു. കല്ലൂർ സ്വദേശി അബ്ദുൾ റഹ്മാനാ (65)ണ് മരിച്ചത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുൾ റഹ്മാനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വൃക്കരോഗി കൂടിയായിരുന്നു അബ്ദുൾ റഹ്മാൻ.
സംസ്ഥാനത്ത് ഇന്ന് ഏഴ് മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 274 ആയി.
ഓഗസ്റ്റ് 25 ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാർ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കർ ഖാജി (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം വെൺപാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണൻകുട്ടി (69), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂർ മയ്യിൽ സ്വദേശി പി വി യൂസഫ് (54), എന്നിവരുടെ പരിശോധന ഫലങ്ങളാണ് പോസിറ്റീവായത്.