ന്യൂഡെല്‍ഹി: ഇന്ത്യയിൽ കൂടുതല്‍ പേര് കൊറോണ രോഗമുക്തി നേടിയതോടെ രോഗമുക്തരുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യയിൽ ആകെ കൊറോണ ബാധിതര്‍ 34 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതനുസരിച്ച് കൊറോണ രോഗമുക്തി നിരക്ക് 76 ശതമാനം കടന്നതായി കേന്ദ്രസര്‍ക്കാര്‍. കൊറോണ ഭേദമായി ആശുപത്രി വിട്ടവര്‍ 76.28 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
വ്യാഴാഴ്ച 77,266 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 24 മണിക്കൂറിനിടെ 60,177 പേരാണ് രോഗമുക്തി നേടിയത്. അടുത്ത ദിവസങ്ങളിലായി 60000ലധികം പേരാണ് പ്രതിദിനം രോഗമുക്തി നേടുന്നത്.
നിലവില്‍ 7,42,023 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇത് മൊത്തം കൊറോണ ബാധിതരുടെ 21.90 ശതമാനമായി താഴ്ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ചികിത്സയിലുളളവരുടെ മൂന്നര മടങ്ങ് വരും രോഗമുക്തി നേടിയവരെന്നും സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.