ഇടുക്കി: ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിനും അഞ്ച് വൈദികരും ഉൾപ്പടെ ജില്ലയിൽ 49 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രൂപതാ ആസ്ഥാനത്തെ ജീവനക്കാരനും കൊറോണ ബാധിച്ചിട്ടുണ്ട്. 49ൽ 29 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അഞ്ച് പേരുടെ ഉറവിടം അറിയില്ല. കാമാക്ഷിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്കും,മരിയാപുരത്തെ ഒരു കുടുംബത്തിലെ നാല് പേർക്കും, രാജാക്കാട് മുരിക്കുംതൊട്ടിയിലെ ഒരു കുടുംബത്തിലെ നാല് പേർക്കും രോഗം ബാധിച്ചു. 19 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്ത് നിന്നും വന്നതാണ്. അതേസമയം 36 പേർ രോഗമുക്തരായി.
അതേസമയം കോട്ടയം ജില്ലയില്‍ 126 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ ബാധിച്ച 118 പേരും സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ എട്ടു പേരും ഉള്‍പ്പെടുന്നു.
കോട്ടയം മുനിസിപ്പാലിറ്റിയില്‍ സമ്പര്‍ക്കം മുഖേന 22 പേര്‍ക്ക് രോഗം ബാധിച്ചു. ആര്‍പ്പൂക്കര -10, കുമരകം -7, മുണ്ടക്കയം, തലപ്പലം, ഈരാറ്റുപേട്ട – 6 വീതം തൃക്കൊടിത്താനം, കൂരോപ്പട -5 വീതം എന്നിവയാണ് സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.
81 പേര്‍ രോഗമുക്തരായി. നിലവില്‍ 1311 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3543 പേര്‍ക്ക് രോഗം ബാധിച്ചു. 2229 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ആകെ 13124 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.