കൊച്ചി: എറണാകുളം ജില്ലയിൽ ആശങ്കാജനകമായ രീതിയിൽ കൊറോണ വ്യാപനം. കോതമംഗലം ഭാഗത്താണ് ഇപ്പോൾ കൊറോണ വ്യാപനത്തിൽ കൂടുതൽ ആശങ്ക നിലനിൽക്കുന്നതെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. ഇവിടെ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. രോഗവ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.
അതേസമയം, തൃക്കാക്കര ക്ലസ്റ്ററിൽ രോഗവ്യാപന തോതിൽ കുറവുണ്ടായിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. പള്ളുരുത്തി ബോയ്സ് ഹോമിൽ രോഗം എത്തിയത് സന്ദർശകരിൽ നിന്നാണെന്നാണ് സംശയിക്കുന്നതെന്നും ഇത് സംബന്ധിച്ച പരിശോധനകൾ നടന്ന് വരികയാണെന്നും കളക്ടർ എസ് സുഹാസ് പറഞ്ഞു.
എറണാകുളം ജില്ലയിൽ ഇന്ന് 140 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 90 പേർ രോഗമുക്തി നേടി. എറണാകുളം ജില്ലക്കാരായ 86 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 4 പേരും ഉൾപ്പെടുന്നു . ഇന്ന് 1019 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 835 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16604 ആണ്. ഇതിൽ 14204 പേർ വീടുകളിലും, 134 പേർ കോവിഡ് കെയർ സെന്ററുകളിലും 2266 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്,