Home Local News കൊച്ചി മെട്രോയും ഒരുങ്ങി; സെപ്റ്റംബർ ഒന്നുമുതൽ സാധ്യത; 20 മിനിറ്റ് ഇടവേളകളിൽ സര്‍വീസ്

കൊച്ചി മെട്രോയും ഒരുങ്ങി; സെപ്റ്റംബർ ഒന്നുമുതൽ സാധ്യത; 20 മിനിറ്റ് ഇടവേളകളിൽ സര്‍വീസ്

0

കൊച്ചി: കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ. ആദ്യ ഘട്ടത്തില്‍ 20 മിനിറ്റ് ഇടവേളകളിലായിരിക്കും മെട്രോ സര്‍വീസ് ഉണ്ടാകുക. രാവിലെ 7 മുതല്‍ രാത്രി 8 വരെയാകും സര്‍വീസ്. സെപ്റ്റംബർ ഒന്നുമുതൽ സർവ്വീസ് തുടങ്ങാൻ കേന്ദ്രാനുമതി ലഭിക്കുമെന്നാണ് സൂചന.

ആലുവയില്‍ നിന്നും തൈക്കൂടത്തു നിന്നുമുളള അവസാന ട്രിപ്പ് രാത്രി 8ന് പുറപ്പെടും. തിരക്ക് കൂടുന്ന സാഹചര്യമുണ്ടായാല്‍ സര്‍വീസുകളുടെ എണ്ണം കൂട്ടും. കൊറോണ നിബന്ധനകള്‍ പാലിച്ചു സുരക്ഷിത യാത്രയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നു കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

കൃത്യമായ വായു സഞ്ചാരം ലഭിക്കുന്നതിന് ഓരോ സ്‌റ്റേഷനുകളിലും 20 സെക്കന്‍ഡെങ്കിലും നിര്‍ത്തിയിടും. ആരംഭ സ്‌റ്റേഷനുകളായ ആലുവ, തൈക്കൂടം എന്നിവിടങ്ങളില്‍ പ്രധാന വാതിലുകള്‍ തുറന്ന നിലയില്‍ അഞ്ച് മിനിറ്റ് നിര്‍ത്തിയിടുകയും ചെയ്യും.

ലോക്ഡൗണ്‍ സമയത്ത് കൃത്യമായ ഇടവേളകളില്‍ ട്രാക്കുകളും സിഗ്‌നലുകളും പരിശോധിക്കുകയും കേടുപാടുകളില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കൊറോണ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച് 23നാണ് കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം മെട്രോ സര്‍വിസുകള്‍ നിര്‍ത്തിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here