കൊച്ചി: കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ആലുവയില്‍ ഗിഫ്റ്റ് സിറ്റി പദ്ധതി വരുന്നു. പത്തുവര്‍ഷം കൊണ്ട് 18,000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയില്‍ പ്രതീക്ഷിക്കുന്നത്.
പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 540 കോടി രൂപ അനുവദിച്ചു. 1600 കോടിയുടെ വികസന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് സിറ്റി എന്നാണ് പദ്ധതിയുടെ പേര്.
നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് പദ്ധതിക്കുളള അംഗീകാരം നല്‍കി. 2021 ഫെബ്രുവരിയില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് വിവരം. 220 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുക. അടുത്ത മാര്‍ച്ചില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.