Home World ചൈനീസ് എയർസ്പേസിൽ അമേരിക്ക; ദക്ഷിണ ചൈന കടലിനു മുകളിലൂടെ അമേരിക്കൻ ചാരവിമാനങ്ങൾ പറന്നു

ചൈനീസ് എയർസ്പേസിൽ അമേരിക്ക; ദക്ഷിണ ചൈന കടലിനു മുകളിലൂടെ അമേരിക്കൻ ചാരവിമാനങ്ങൾ പറന്നു

0

ബെയ്‌ജിങ്: തുടർച്ചയായ രണ്ടാം തവണയും ചൈനീസ് എയർസ്പേസിലേക്ക് അതിക്രമിച്ചു കടന്ന് അമേരിക്കൻ ചാരവിമാനങ്ങൾ. ഇന്നലെ അമേരിക്കൻ യുദ്ധവിമാനങ്ങൾ പരീക്ഷണപ്പറക്കൽ നടത്തുമ്പോഴാണ് യു.എസിന്റെ യു-2 വിമാനം ചൈനയുടെ എയർസ്പേസിലേക്ക് അതിക്രമിച്ചു കയറിയത്. ഇത് രണ്ടാം തവണയാണ് ദക്ഷിണ ചൈന കടലിനു മുകളിലൂടെ അമേരിക്കൻ ചാരവിമാനങ്ങൾ പറക്കുന്നത്.

അമേരിക്കൻ നടപടി തീർത്തും പ്രകോപനപരമാണെന്ന് ചൈന അഭിപ്രായപ്പെട്ടു. സംഭവത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ ദിവസവും യുഎസിന്റെ ആർസി – 135 എസ് വിമാനം ചൈനീസ് എയർസ്പേസിലേക്ക് അതിക്രമിച്ചു കയറിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വീണ്ടും അമേരിക്കയുടെ നീക്കം.

അമേരിക്കയുടെ കടന്നുകയറ്റം ചൈനയുടെ സൈനിക അഭ്യാസങ്ങളെയും പരിശീലന പ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്നു ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ വു ക്വിയാൻ അറിയിച്ചു. ഇത്തരത്തിലുള്ള നടപടികൾ അവസാനിപ്പിക്കണമെന്ന് വു ക്വിയാൻ അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here