Home State വിരമിച്ച അംഗനവാടി ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് 1000 രൂപ പ്രത്യേക ധനസഹായം

വിരമിച്ച അംഗനവാടി ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് 1000 രൂപ പ്രത്യേക ധനസഹായം

0

തിരുവനന്തപുരം: സംസ്ഥാനത്തെ വിരമിച്ച അംഗനവാടി ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ചു. പെന്‍ഷകാരായ അംഗനവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിക്കുന്നത്.

സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിരമിച്ച അംഗനവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. അംഗനവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 1000ല്‍ നിന്നും 2,000 രൂപയും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ തുക 600ല്‍ നിന്നും 1,200 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും 1,000 രൂപ ധനസഹായം

കാസര്‍ഗോഡ് ജില്ലയില്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തോടനുബന്ധിച്ച് ധനസഹായമായി 1,000 രൂപ അനുവദിച്ചു. പെന്‍ഷന്‍ ലഭിക്കുന്ന 5425 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഈ ധനസഹായം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here