ശ്രീനഗർ: കശ്മീർ പുൽവാമയിൽ സി ആർ പി എഫ് ജവാന്മാർക്ക് എതിരെ നടത്തിയ ഭീകരാക്രമണത്തിൽ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍, സഹോദരന്‍ അബ്ദുള്‍ റൗഫ് സര്‍ഗര്‍ എന്നിവരുള്‍പ്പെടെ 19 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. 13,800 പേജുള്ള കുറ്റപത്രം ആണ് സംഭവത്തിൽ സമർപ്പിച്ചിട്ടുള്ളത്.
മസൂദ് അസര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് തെളിവുകള്‍ സഹിതം കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
ആക്രമണത്തിന് മുന്‍പും ശേഷവും മസൂദ് അസര്‍, ഇന്ത്യയില്‍ നുഴഞ്ഞ് കയറി പദ്ധതി ആസൂത്രണം ചെയ്തവര്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മസൂദ് അസഹറിന് പുറമെ റൗഫ് അസ്ഗര്‍, അമ്മര്‍ അല്‍വി, എന്നിവര്‍ നിരന്തരമായി ഇന്ത്യയിലുണ്ടായിരുന്ന ഭീകരരുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നു.
2019 ഫെബ്രുവരി 24നാണ് സൈനികര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിലേക്ക് ഭീകരര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ച് കയറ്റി നടത്തിയ ആക്രമണത്തിൽ 40 സൈനികർക്ക് ജീവൻ നഷ്ടമായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പുല്‍വാമയിലെ കാകപോര്‍ സ്വദേശിയായ ആദില്‍ അഹമ്മദ് എന്ന ഭീകരനായിരുന്നു ചാവേറായി മാറിയത്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് സംഘടന നടത്തിയ ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണ് പുല്‍വാമ ആക്രമണമെന്ന് ആദ്യ ഘട്ട അന്വേഷണത്തില്‍ തന്നെ തെളിഞ്ഞിരുന്നു.