Home National പ്രണബ് മുഖർജിയുടെ നില ഗുരുതരമായി തുടരുന്നു

പ്രണബ് മുഖർജിയുടെ നില ഗുരുതരമായി തുടരുന്നു

0

ന്യൂഡെൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തീവ്രമായ കോമയിൽ തുടരുകയാണെന്നും വെന്റിലേറ്ററിന്റെ പിന്തുണയിലാണ് ഇപ്പോഴും അദ്ദേഹം എന്നും ആശുപത്രി അധികൃതർ അറിയിച്ചു. പ്രണബ് മുഖർജി ഇപ്പോഴും ശ്വാസകോശ അണുബാധയ്ക്ക് ചികിത്സയിലാണ് എന്ന് ഡോക്ടർമാർ പറഞ്ഞു. അദ്ദേഹത്തിന്റെ വൃക്കസംബന്ധമായ പാരാമീറ്ററുകൾ ഇന്നലെ മുതൽ അല്പം അസ്വസ്ഥമാണ് എന്നും ഡോക്ടർമാർ അറിയിച്ചു.

ഓഗസ്റ്റ് 10 നാണ് പ്രണബ് മുഖർജിയെ ഡെൽഹി കന്റോൺമെന്റിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ ക്ലോട്ട്‌ നീക്കം ചെയ്യാനായി ശസ്ത്രക്രിയ നടത്തിയ അദ്ദേഹത്തിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മുതൽ പ്രണബ് മുഖർജിയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമൊന്നുമില്ലാതെ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here