Home Covid-19 തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരത്തെ തീരദേശ മേഖലകളിൽ കൂടുതൽ ഇളവുകൾ

0

തിരുവനന്തപുരം: ജില്ലയിലെ തീരദേശ മേഖലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. അതീവ നിയന്ത്രിത മേഖലകളിലെ വ്യാപാരസ്ഥാപനങ്ങൾ വൈകിട്ട് ഏഴുമണിവരെ തുറന്നു പ്രവർത്തിക്കാം.

കൊറോണ മുക്തരായവർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും കൈയിൽ കരുതണം. കൊറോണ പരിശോധനയ്ക്ക് വിധേയമായവർ പരിശോധനാ കേന്ദ്രത്തിൻ നിന്നും ലഭിക്കുന്ന നെഗറ്റീവ് സർട്ടിഫിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും കരുതണം.

പരിശോധിച്ച തീയതിമുതൽ ഏഴുദിവസം വരെ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി സഞ്ചരിക്കാം.എന്നാൽ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് 14 ദിവസം ക്വാറന്റൈനിൽ കഴിയുന്നവർക്ക് കാലാവധി കഴിയുന്നതുവരെ സഞ്ചാരം അനുവദിക്കില്ല. ഈ മേഖലകളിലുള്ള കൊറോണ രോഗമുക്തർക്കും കൊറോണ ഫലം നെഗറ്റീവായവർക്കും ഉപാധികളോടെ വിവിധ ആവശ്യങ്ങൾക്കായി മറ്റിടങ്ങളിലേക്ക് സഞ്ചരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here