Home Covid-19 അസം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയ്ക്ക്‌ കൊറോണ

അസം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയ്ക്ക്‌ കൊറോണ

0

ദിസ്പുർ: കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയ്ക്ക്‌ കൊറോണ സ്ഥിരീകരിച്ചു. 85 കാരനായ അദ്ദേഹത്തോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദേശിച്ചു. തനിക്ക് രോഗം പോസിറ്റീവ് ആയതിനെ കുറിച്ച് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ ഉണ്ടായിരുന്നവരോട് നിരീക്ഷണത്തിൽ പോകാനും പരിശോധന നടത്തുവാനും അദ്ദേഹം അറിയിച്ചു.

അദ്ദേഹത്തിന്റെ ഭാര്യ ഡോളി ഗോഗോയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ടിറ്റബോർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള അംഗമാണ് തരുൺ ഗൊഗോയ്. അസം നിയമസഭയിൽ ഇതുവരെ 13 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അസമിൽ ഇതുവരെ 94,592 കൊറോണ കേസുകളും 260 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here