Home Local News നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് ജാമ്യം

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് ജാമ്യം

0

കൊച്ചി: സിനിമാ താരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് ജാമ്യം. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ നാല് പ്രതികൾക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഒന്നാം പ്രതി റഫീഖ്, രണ്ടാം പ്രതി രമേശന്‍, മൂന്നാം പ്രതി ശരത്, നാലാം പ്രതി അഷ്‌റഫ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. മൂന്ന് പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

വിവാഹാലോചനയുടെ പേരില്‍ ബന്ധം സ്ഥാപിച്ച ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചതാണ് കേസ്. ഷംനക്ക് പിന്നാലെ മോഡലുകളായ മറ്റു ചില പെണ്‍കുട്ടികളും പ്രതികള്‍ക്കെതിരെ പരാതിയുമായെത്തിയിരുന്നു.

അതേസമയം പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് ബന്ധം സംശയിച്ച കേസിൽ കാര്യമായ അന്വേഷണം ഇതുവരെ നടന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here