Home Local News സെക്രട്ടറിയേറ്റിലെ തീപിടിത്തം; യുഡിഎഫ് നാളെ കരിദിനം ആചരിക്കും

സെക്രട്ടറിയേറ്റിലെ തീപിടിത്തം; യുഡിഎഫ് നാളെ കരിദിനം ആചരിക്കും

0

തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി യു‍ഡിഎഫ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകളും കത്തി നശിച്ചുവെന്നും നാളെ യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

സെക്രട്ടറിയേറ്റ് ആരുടെയും തറവാട്ട് സ്വത്തല്ല. സെക്രട്ടേറിയേറ്റിന് മുന്നിൽ അസാധാരണ സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്, ഫയൽ തീയിൽ വേകുമ്പോൾ നോക്കി നിൽക്കണോ, ജനപ്രതിനിധികളെ അകത്തേക്ക് കയറ്റി വിടുന്നത് വരെ പുറത്ത് കുത്തിയിരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്നും സംസാരിക്കവെ ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here