Home Local News പതിനാലുകാരിയെ പീഡിപ്പിച്ച ഉത്തര്‍പ്രദേശുകാരായ മൂന്ന് പേര്‍ സംസ്ഥാനം വിട്ടു

പതിനാലുകാരിയെ പീഡിപ്പിച്ച ഉത്തര്‍പ്രദേശുകാരായ മൂന്ന് പേര്‍ സംസ്ഥാനം വിട്ടു

0

കൊച്ചി: കൊച്ചിയില്‍ പതിനാലുകാരിയെ കുട്ടബലാത്സംഗത്തിനിരയാക്കിയ ഉത്തര്‍പ്രദേശുകാരായ മൂന്ന് പേര്‍ സംസ്ഥാനം വിട്ടതായി സൂചന. മറ്റു മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാഹിദ്, ഷര്‍ഷാദ് ഖാന്‍, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്.

ലോക്ക്ഡൗണ്‍ കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. ആറ് പ്രതികളില്‍ മൂന്ന് പേരാണ് പിടിയിലായത്.ലോക്ക്ഡൗണ്‍ കാലത്തുള്ള ട്രയിനില്‍ മൂന്നു പ്രതികൾ ഉത്തര്‍പ്രദേശിലേക്ക് കടന്നുകളഞ്ഞതായാണ് പോലീസ് സംശയിക്കുന്നത്.

മാര്‍ച്ച് മാസത്തിലായിരുന്നു കേസിനാധാരമായ സംഭവം. അതിഥി തൊഴിലാളികളായ ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടിടുത്തായിരുന്നു താമസം. പെണ്‍കുട്ടിയുമായി പരിചയത്തിലായതിന് പിന്നാലെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

എറണാകുളത്ത് മഞ്ഞുമ്മലിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലാണ്. ബന്ധുക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here