Home Politics വിമാനത്താവള വിഷയം; രാജഗോപാലിന് സംസാരിക്കാന്‍ അനുമതി നല്‍കിയില്ല; നിയമസഭയ്ക്ക് മുന്നില്‍ ബിജെപി പ്രതിഷേധം

വിമാനത്താവള വിഷയം; രാജഗോപാലിന് സംസാരിക്കാന്‍ അനുമതി നല്‍കിയില്ല; നിയമസഭയ്ക്ക് മുന്നില്‍ ബിജെപി പ്രതിഷേധം

0

തിരുവനന്തപുരം : നിയമസഭയ്ക്ക് മുന്നില്‍ ബിജെപി പ്രതിഷേധിച്ചു. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ സംസാരിക്കാന്‍ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി സഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചത്.

പ്രതിഷേധത്തില്‍ ഒ രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് എന്നിവര്‍ പങ്കെടുത്തു. കൊറോണ മാനദണ്ഡം ലംഘിച്ചെന്നും, സാമൂഹിക അകലം പാലിച്ചില്ലെന്നും ആരോപിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി പാസ്സായതായി സ്പീക്കര്‍ പ്രഖ്യാപിച്ചപ്പോള്‍, എതിര്‍ത്തു സംസാരിക്കാന്‍ സമയം ആവശ്യപ്പെട്ടു ഒ രാജഗോപാല്‍ കയ്യുയര്‍ത്തി. എന്നാല്‍ രാജഗോപാലിന് സമയം അനുവദിക്കാതിരുന്ന സ്പീക്കര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുകയായിരുന്നുവെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.

നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കണ്‍റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here