യോംഗ്‍യാങ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംങ് ഉന്‍ കോമയിലാണെന്ന് സൂചന. മുന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് കിം ദായ് ജങിന്റെ അസിസ്റ്റന്റ് ചാങ് സോങ് മിന്നിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. സുപ്രധാന ഭരണാധികാരങ്ങള്‍ സഹോദരി കിം യോ ജോങിന് കൈമാറിയെന്നും വെളിപ്പെടുത്തലുണ്ട്. യുകെ ആസ്ഥാനമായ ഇംഗ്ലീഷ് മാധ്യമം മിറര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കിം മരിച്ചിട്ടില്ലെന്നും എന്നാല്‍ അദ്ദേഹം കോമയിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കിമ്മിന്റെ ജോലി ഭാരം കുറയ്ക്കാനാണ് അധികാരങ്ങള്‍ സഹോദരിക്ക് നല്‍കുന്നതെന്നാണ് നാഷണല്‍ ഇന്റലിജന്‍സ് സര്‍വ്വീസ് (എന്‍ഐഎസ്) നല്‍കുന്ന വിശദീകരണം.
അതേസമയം കൊറോണ വൈറസ് വൻ തോതിൽ വ്യാപിക്കുകയും തുടര്‍ച്ചയായി ആണവപരീക്ഷണങ്ങള്‍ പരാജയപ്പെടുകയും ആണവ പരീക്ഷണങ്ങളുടെ പേരില്‍ മറ്റു രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന വിവരങ്ങൾ പുറത്തു വന്നു കഴിഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഏപ്രില്‍ 11 ന് ശേഷം കിംമ്മിനെ മാധ്യമങ്ങളില്‍ കാണാതായതോടെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ കിം അതീവ ഗുരുതരാവസ്ഥയിലായെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.