Home World അഫ്ഗാനിൽ ബോംബ് പൊട്ടി കുട്ടികളും സ്ത്രീകളുമടക്കം ഏഴ് പേർ മരിച്ചു

അഫ്ഗാനിൽ ബോംബ് പൊട്ടി കുട്ടികളും സ്ത്രീകളുമടക്കം ഏഴ് പേർ മരിച്ചു

0

കാബൂൾ: കിഴക്കൻ അഫ്ഗാനിൽ റോഡരികിൽ ബോംബ് പൊട്ടി കുട്ടികളും സ്ത്രീകളുമടക്കം ഏഴ് പേർ മരിച്ചു. താലിബാനുമായി സർക്കാർ സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെയാണ് സ്‌ഫോടനം. അഫ്ഗാനിൽ സമീപകാലത്ത് സിവിലിയൻമാർക്കുനേരെയുള്ള ആക്രമം വർധിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ അഫ്ഗാനിൽ 1282 ആളുകൾ കൊല്ലപ്പെട്ടെന്ന് യുഎൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. കിഴക്കൻ പക്ട്രിയ പ്രവിശ്യയിലെ ഗവർണർക്കുനേരെയും ആക്രമണമുണ്ടായി. റോഡരികിൽ സ്ഥാപിച്ച ബോംബിൽ ഇവരുടെ വാഹനം ഇടിച്ചാണ് സ്‌ഫോടനമുണ്ടായതെന്നും മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമടക്കം ഏഴ് പേർ മരിച്ചെന്നും ഗസ്‌നി പ്രവിശ്യയിലെ ഗവർണറുടെ വക്താവ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here