മൂവാറ്റുപുഴ: ഖത്തറില്‍ കുടുങ്ങിയ മലയാളിയെ നാട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തില്‍ നിന്നും രണ്ടേകാല്‍ കോടി രൂപ തട്ടിയെ കേസില്‍ മൗലവിയും കൂട്ടാളിയും പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശിയായ യുവാവിനെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് പെരുമ്പാവൂര്‍ കണ്ടന്തറ മുന്‍ മഹല്ല് ഇമാമായിരുന്ന പെഴക്കാപ്പിള്ളി കല്ലുവെട്ടിക്കുഴി അസ്ലം മൗലവി (50) കാഞ്ഞിരപ്പിള്ളി പാലക്കല്‍ ബിജിലി (54) എന്നിവരെ ജില്ല റൂറല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂര്‍ കണ്ടന്തറ സ്വദേശിയും ഖത്തറില്‍ ബിസിനസുകാരനുമായ യുവാവിനെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് യുവാവിന്റെ ഭാര്യയുടെയും സഹോദരങ്ങളുടേയും പക്കല്‍നിന്നും പലതവണകളായി രണ്ടേകാല്‍ കോടി തട്ടിയെടുത്തതാണ് കേസ്. അറ്റ്‌ലസ്റ്റ് രാമചന്ദ്രനടക്കം നിരവധി പ്രമുരെ നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് തുക തട്ടിയത്. സമാനമായ കേസുകളുമുണ്ടെന്ന് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളിയായിട്ടുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.
തട്ടിപ്പിനിരയായ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടർന്ന് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മൗലവിയെയും കൂട്ടാളിയെയും ഡിവൈഎസ്പി പി വി രാജിവിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.