Home World ഇമ്രാൻ ഖാനെ പരസ്യമായി വിമർശിച്ച ജാവേദ് മിയാൻദാദ് മാപ്പ് പറഞ്ഞു

ഇമ്രാൻ ഖാനെ പരസ്യമായി വിമർശിച്ച ജാവേദ് മിയാൻദാദ് മാപ്പ് പറഞ്ഞു

0

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരസ്യമായി വിമർശിച്ച പാക് മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദ് മലക്കം മറിഞ്ഞു. ഇമ്രാനോട് മാപ്പ് പറഞ്ഞ് മിയാൻ ദാദ് രംഗത്ത് എത്തി. കുറച്ച് ദിവസം മുൻപാണ് പാക് പ്രധാനമന്ത്രിക്കെതിരെ ശക്തമായ വിമർശനം മിയാൻദാദ് ഉയർത്തിയത്.

പാക്കിസ്ഥാൻ ക്രിക്കറ്റിനെ തകർക്കുന്നതു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണെന്നായിരുന്നു മിയൻദാദിന്റെ പ്രധാന ആരോപണം. അധികം വൈകാതെ ഇമ്രാൻ ഖാനെതിരെ താൻ രാഷ്ട്രീയത്തിലിറങ്ങുമെന്നും താൻ ആരാണെന്ന് ഇമ്രാനു കാട്ടിക്കൊടുക്കുമെന്നും മിയൻദാദ് പറഞ്ഞു.

ഇപ്പോൾ തൻ്റെ പേരിലുള്ള യൂട്യൂബ് അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിയാൻദാദിൻറെ മാപ്പ് പറച്ചിൽ. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ചും പ്രധാനമന്ത്രി ഇമ്രാൻ ഖാനോട്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാൻ ടീമിന്റെ ദയനീയ പ്രകടനം കണ്ടതോടെ എനിക്ക് നിയന്ത്രണം നഷ്ടമായി. അതുകൊണ്ടാണ് കടുത്ത വിമർശനം നടത്തിയത്. ഇമ്രാൻ ഖാനോടും ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ക്രിക്കറ്റ് ആരാധകരോടും എനിക്ക് വലിയ ബഹുമാനമുണ്ട് – മിയാൻദാദ് വീഡിയോയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here