Home National ഐഎസ്ഐഎസ് കൊടും തീവ്രവാദി അബു യൂസഫ് ഖാൻ പിടിയിൽ

ഐഎസ്ഐഎസ് കൊടും തീവ്രവാദി അബു യൂസഫ് ഖാൻ പിടിയിൽ

0

ന്യൂഡെൽഹി: ഐഎസ്ഐഎസ് കൊടും തീവ്രവാദിയായ അബു യൂസഫ് ഖാൻ പിടിയിലായി. ദേശിയ തലസ്ഥാനത്തെ റിംഗ് റോഡിന് സമീപം ഇന്നലെ നടന്ന ഏറ്റുമുട്ടലിനു ശേഷമാണ് ഇയാളെ ഡെൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യിൽ നിന്നും ഇംപ്രൂവൈസ്ഡ് സ്ഫോടകവസ്തുക്കൾ(ഐ ഇ ഡി), പിസ്റ്റൽ എന്നിവ കണ്ടെടുത്തു.

ഇന്നലെ രാത്രി 11.30 ഓടെ ഡെൽഹിയിലെ കരോൾ‍ ബാഗിനും ധൗല കുവാന്‍ മേഖലയ്ക്കും ഇടയിലാണ് വെടിവയ്പ് ഉണ്ടായത്.
അബ്ദുള്‍ യൂസഫും ഇയാളുടെ കൂട്ടാളികളും കുറച്ച് നാളുകളായി ഡെല്‍ഹിയില്‍ താമസിച്ച് വരികയായിരുന്നു. ഇയാളുടെ കൂട്ടാളികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ സ്വദേശിയാണ് ഇയാള്‍.

അബ്ദുള്‍ യൂസഫ് ഡെല്‍ഹിയില്‍ വലിയ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നുവെന്നും, ഇതിനായി നിരവധി സ്ഥലങ്ങള കണ്ടുവച്ചിരുന്നുവെന്നും ഡി.സി.പി പ്രമോദ് സിംഗ് കുശ്വാഹ പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ ലോധി കോളനിയിലെ ഡെല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ കസ്റ്റഡിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here