പ്രതിദിന കൊറോണ രോഗികളിൽ ഇന്ത്യ മുന്നിൽ; 24 മണിക്കൂറിനിടെ 69,878 പേർക്ക് രോഗബാധ

ന്യൂഡെല്‍ഹി : ലോകത്ത് പ്രതിദിന കൊറോണ ബാധിതർ കൂടുതലുള്ള രാജ്യമായി ഇന്ത്യ. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ ഉടൻ എഴുപതിനായിരം കടക്കുമെന്നാണ് സൂചന. ഇന്നലെ മാത്രം 69,878 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 29,75,702 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 945 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55,794 ആയി.

രാജ്യത്ത് നിലവില്‍ 6,97,330 പേരാണ് ചികില്‍സയിലുള്ളത്. 22,22,578 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇന്നലെ വരെ 3,44,91,073 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 10,23,836 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു