Home Covid-19 പത്തനംതിട്ട സ്വദേശി കൊറോണ ബാധിച്ച് മരിച്ചു

പത്തനംതിട്ട സ്വദേശി കൊറോണ ബാധിച്ച് മരിച്ചു

0

പത്തനംതിട്ട: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. പത്തനംതിട്ട ഇലന്തൂർ സ്വദേശി അലക്സാണ്ടർ(76) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കാൻസർ രോഗത്തിന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു അലക്സാണ്ടർ. ഇയാളുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പത്തു ദിവസങ്ങൾക്ക് മുൻപാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.

പത്തനംതിട്ട ജില്ലയിൽ മരിച്ച കൊറോണ രോഗികളുടെ എണ്ണം ഒൻപത് ആയി. ജില്ലയിൽ ഇന്നലെയും കൊറോണ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ മാത്രം 78 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 67 ഓളം പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ ആകെ 2405 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കൊറോണ മരണം റിപ്പോർട്ട് ചെയ്യുന്നതിലെ ആശങ്കകൾ നീങ്ങിയെന്ന് വിദഗ്ധ സമിതി അധ്യക്ഷൻ ബി ഇഖ്ബാൽ വ്യക്തമാക്കി. സർക്കാർ വിശദീകരണം തൃപ്തികരമാണ് എന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here