Home Local News ജയിലിലെ സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിച്ച തീവ്രവാദ കേസുകളിലെ പ്രതികൾക്ക് എതിരെ നടപടി

ജയിലിലെ സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിച്ച തീവ്രവാദ കേസുകളിലെ പ്രതികൾക്ക് എതിരെ നടപടി

0

തൃശൂർ: വിയ്യൂർ ജയിലിലെ പതിനൊന്ന് തടവുകാർക്ക് എതിരെ അച്ചടക്ക നടപടി. തടവുകാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു കൊണ്ടാണ് നടപടി. തീവ്രവാദ കേസിലടക്കം തടവിൽ കഴിയുന്ന പ്രതികൾക്കെതിരെയാണ് ജയിലിലെ സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി വിയ്യൂർ അതി സുരക്ഷാ ജയിലിലെ സൂപ്രണ്ട് അച്ചടക്ക നടപടി എടുത്തത്.

പ്രതികൾ സ്വതന്ത്ര ദിനാഘോഷത്തിൽ പങ്കെടുക്കാതെ പതാക ഉയർത്തുന്ന സമയത്തും, ദേശീയഗാനം ആലപിക്കുന്ന സമയത്തും സെല്ലിന് മുന്നിൽ നിന്ന് സംസാരിക്കുകയും ബഹളംവയ്ക്കുകയും ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി നൽകാൻ പ്രതികൾ തയ്യാറായില്ല.

കനകമല രഹസ്യ യോഗം, കളമശേരി ബസ് കത്തിക്കൽ, ഐഎസ് റിക്രൂട്ട്‌മെന്റ് തുടങ്ങിയ തീവ്രവാദ കേസുകളിലേയും മാവോയിസ്റ്റ് കേസിലേയും 11 പ്രതികൾക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഇവരുടെ ആനുകൂല്യങ്ങൾ എല്ലാം വെട്ടിക്കുറച്ചാണ് നടപടി എടുത്തിരിക്കുന്നതെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. പ്രതികൾക്കെതിരെ സൂപ്രണ്ട്, ജയിൽ ഡിജിപിക്ക് പരാതിയും എൻഐഎ കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here