ഹൈദരാബാദ്: തെലങ്കാന ശ്രീശൈലത്തെ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷനില്‍ തീപ്പിടുത്തത്തിൽ കുടുങ്ങിയ ഒമ്പത് പേരും മരിച്ചു. മരിച്ചവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെടുത്തു. 11 പേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ പവർസ്റ്റേഷൻ കെട്ടിടത്തിനകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കെട്ടിടത്തിനകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ എട്ടുമണിക്കൂറോളം ശ്രമിച്ചെങ്കിലും അവർക്ക് ജീവന്‍ നഷ്ടമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ രണ്ട് അസി. എന്‍ജിനീയര്‍മാരും ഉള്‍പ്പെടുന്നു.
എന്‍ഡിആര്‍ഫും സിഐഎസ്എഫുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഉത്തരവിട്ടു. 20ഓളം പേരാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ രക്ഷപ്പെടുകയും ഒമ്പത് പേര്‍ കുടുങ്ങുകയുമായിരുന്നു.