ന്യൂഡൽഹി: രാജ്യത്തെ ആരാധനാലയങ്ങൾ കൊറോണ പശ്ചാത്തലത്തിൽ അടച്ചിടുന്നതിനെ പരോക്ഷമായി വിമർശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ രംഗത്ത്. ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം കൊറോണ ഭീഷണി ഉയർത്തുന്നു. സാമ്പത്തിക താല്പര്യങ്ങൾ നോക്കി ഇളവുകൾ പ്രഖ്യാപിക്കുന്നു. ഇത് ആശ്ചര്യമുള്ള നിലപാടാണെന്ന് ചീഫ് ജസ്റ്റിസ് പരാമർശിച്ചു.
ഇതാദ്യമായാണ് ആരാധാനലായങ്ങളുടെ കാര്യത്തിൽ ചീഫ് ജസ്റ്റിസ് ഇത്തരമൊരു പരാമർശം നടത്തിയത്. മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം.
ചില ആരാധാനാലയങ്ങളുടെ കാര്യത്തിൽ മാത്രം ഉത്തരവുകൾ പുറപ്പെടുവിച്ചാൽ അത് വിവേചനമാകില്ലേ എന്ന് കോടതി ചോദിച്ചു. ജഗന്നാഥൻ ഞങ്ങളോട് ക്ഷമിക്കട്ടേ നിങ്ങളുടെ ദൈവം നിങ്ങളോടും ക്ഷമിക്കട്ടേ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.