സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം ഈ മാസം ഒരു ലക്ഷം കടക്കുമെന്ന് വിദഗ്ധർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.കഴിഞ്ഞ ആറ് ദിവസത്തിനിടെ 10,523 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം രണ്ടായിരം കടന്നിരുന്നു.

സെപ്റ്റംബര്‍ മുതല്‍ സംസ്ഥാനത്തെ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം പതിനായിരം മുതല്‍ ഇരുപതിനായിരം വരെയായി വര്‍ധിച്ചേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അഭിപ്രായപ്പെട്ടിരുന്നു. രോഗികളുടെ എണ്ണം കൂടിയാല്‍ മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

വൈറസ് വ്യാപനം കുറച്ചുകൊണ്ടു വരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങള്‍ വിപുലപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം മനുഷ്യ വിഭവശേഷിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം കൂടുതലായി ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു