തിരുവനന്തപുരം: പിൻവാതിൽ നിയമനം പതിവാക്കിയ പിണറായി സർക്കാരിന് വീണ്ടും തിരിച്ചടി. ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പൽ നിയമനങ്ങൾ യുജിസി റെഗുലേഷന് വിരുദ്ധമായി നടത്തരുതെന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബുണൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
നിലവിലെ യുജിസി റഗുലേഷൻ പ്രകാരം, ഭരണകക്ഷിയോട് അനുഭാവം പ്രകടിപ്പിക്കുന്ന സീനിയർ ആയ അധ്യാപകർക്കു പുതുക്കിയ യുജിസി നിബന്ധന പ്രകാരം പ്രിൻസിപ്പൽ നിയമനം ലഭിക്കുന്നതിന് തടസമുള്ളതുകൊണ്ടു അവരെ താൽക്കാലിക പ്രിൻസിപ്പൽമാരായി നിയമിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ട്രിബുണലിന്റെ ഇടക്കാല ഉത്തരവിലൂടെ പാളിയത്.
ഡോ.ഡി രാധാകൃഷ്ണപിള്ളയും തിരുവിതാംകൂർ ദേവസ്വം ബോർഡുമായുള്ള 2016 ലെ ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വിധി പ്രകാരം നിലവിലെ യുജിസി ചട്ടങ്ങൾ കർശനമായി ഉറപ്പാക്കിയാവണം പ്രിൻസിപ്പൽ നിയമനം നടത്തേണ്ടതെന്നാണ് ട്രിബുണൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഗവൺമെൻ്റ് കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷ(ജിസിടിഒ) ന് വേണ്ടി പട്ടാമ്പി ഗവണ്മെന്റ് കോളേജിലെ അസ്സോസിയേറ്റ് പ്രൊഫ.എൻകെബാബുവാണ് ഈ ആവശ്യം ഉന്നയിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണലിനെ സമീപിച്ചത്.
സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരായി നിയമിക്കപ്പെടാൻ പൂർണ യോഗ്യതയുള്ളവർ ഉണ്ടായിട്ടും അവർക്ക് നിയമനം നൽകാതെ തൽസ്ഥാനത്ത് നടത്തുന്ന വ്യാപകമായ ഇൻചാർജ് ഭരണം അവസാനിപ്പിക്കാൻ ഗവർണർ അടിയന്തിരമായി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തേ
ആവശ്യപ്പെട്ടിരുന്നു.