Home Covid-19 കേന്ദ്ര ജല ശക്തി മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്തിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു

കേന്ദ്ര ജല ശക്തി മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്തിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു

0

ന്യൂഡെൽഹി: കേന്ദ്ര ജല ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്തിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം താൻ ആശുപത്രിയിൽ പ്രവേശിച്ചു എന്നു അദ്ദേഹം കുറിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരോട് നിരീക്ഷണത്തിൽ പോകാനും പരിശോധന നടത്തുവാനും മന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 28 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 977 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധർമേന്ദ്ര പ്രധാൻ, അർജുൻ റാം മേഘ്വാൾ, ശ്രീപാദ് നായിക് എന്നിവരുൾപ്പെടെ നാല് കേന്ദ്രമന്ത്രിമാർക്ക് ഈ മാസം ആദ്യം കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ നെഗറ്റീവ് ആയതിനു ശേഷവും ക്ഷീണവും, ശരീരവേദനയെയും തുടർന്ന് അമിത് ഷായെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here