Home National ഇൻഡോർ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത്

ഇൻഡോർ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത്

0

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ(സ്വച്ഛ് സുർവേക്ഷൻ 2020) മധ്യപ്രദേശിലെ ഇൻഡോർ തുടർച്ചയായ നാലാം വർഷവും ഒന്നാമത്. ഗുജറാത്തിലെ സൂറത്ത്, മഹാരാഷ്ട്രയിലെ നവി മുംബൈ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്രയിലെ കരഡ് ഒന്നാം സ്ഥാനത്തെത്തി. സസ്വദ്, ലോനോവാല നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ആദ്യ പത്തിൽ കേരളത്തിൽ നിന്ന് ഒറ്റ നഗരവും ഇടം പിടിച്ചില്ല. സ്വച്ഛ് ഭാരത് മിഷനാണ് സർവേ ഫലം പുറത്ത് വിട്ടത്.

കൊറോണ വ്യാപനം കാരണമാണ് ഇത്തവണ സർവേ ഫലം പുറത്തുവിടാൻ വൈകിയത്. 28 ദിവസമെടുത്ത് 4242 നഗരങ്ങളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. മാലിന്യ സംസ്‌കരണം, പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജന നിർമാർജനം തുടങ്ങിയവയായിരുന്നു പ്രധാന മാനദണ്ഡങ്ങൾ.

100ൽ കൂടുതൽ നഗരസഭകളുള്ള ഏറ്റവും വൃത്തിയുള്ള സംസ്ഥാനമെന്ന നേട്ടം ഛത്തീസ്ഗഢിന് ലഭിച്ചു. 100ന് താഴെ നഗരസഭകളുള്ള ഏറ്റവും വൃത്തിയുള്ള സംസ്ഥാനമെന്ന നേട്ടം ജാർഖണ്ഡിനും ലഭിച്ചു.

ഏറ്റവും വൃത്തിയുള്ള തലസ്ഥാന നഗരമെന്ന പുരസ്‌കാരം ഭോപ്പാലിന് ലഭിച്ചു. 3 മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള കാറ്റഗറിയിൽ ഉജ്ജയിനാണ് ഒന്നാം സ്ഥാനം. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള മെഗാ സിറ്റി അഹമ്മദാബാദാണ്. ഏറ്റവും വൃത്തിയുള്ള ഗംഗാ നഗരമെന്ന പുരസ്‌കാരം വരാണസിക്ക് ലഭിച്ചു. 15 കാറ്റഗറികളിലായി തെരഞ്ഞെടുപ്പ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here