Home Local News വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കോടതിയിൽ കീഴടങ്ങി

വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കോടതിയിൽ കീഴടങ്ങി

0

കൊച്ചി: വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കോടതിയിൽ കീഴടങ്ങി. നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ചു. കൃത്യസമയത്ത് തുക കെട്ടിവെക്കാത്തതിന് കോടതി പിരിയും വരെ റിസബാവയോട് കോടതി മുറിയിൽ തുടരാൻ ജഡ്ജ് നിർദേശിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് റിസബാവ കോടതിയിൽ ഹാജരായത്.

ഇന്നലെ പണം നൽകാനുള്ള സമയ പരിധി അവസാനിച്ചതിനെ തുടർന്ന് കോടതി കേസ് വീണ്ടും പരിഗണിച്ചിരുന്നെങ്കിലും റിസബാവ ഹാജരായിരുന്നില്ല. തുടർന്ന് താരത്തിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

2014 ൽ കൊച്ചി എളമക്കര സ്വദേശിയായ സാദിഖിൽ നിന്ന് 11 ലക്ഷം രൂപ വാങ്ങുകയും പിന്നീട് പണം തിരികെ നൽകാതെ വ്യാജചെക്ക് നൽകി പറ്റിക്കുകയും ചെയ്തു എന്നതായിരുന്നു കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here