കരിപ്പൂർ: കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 53 പേർക്ക് കൂടി കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. 18 രക്ഷപ്രവത്തകർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗ പരിശോധന നടത്തിയ 824 പേരുടെ ഫലം നെഗറ്റീവ് ആണ്. വിമാന അപകടത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ ആളുകൾ എല്ലാവരും അന്ന് തന്നെ നിരീക്ഷണത്തിൽ പോയിരുന്നു.
രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളിൽ നിന്നുള്ള സമീപവാസികളായ 150 ഓളം പേർ അന്ന് മുതൽ തന്നെ ക്വാറന്‍റീനിലേക്ക് മാറിയിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ജില്ലാ കളക്ടര്‍, അസി കളക്ടര്‍,സബ് കളക്ടര്‍ എസ്പി, എഎസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവർ ഇതേ തുടർന്ന് നിരീക്ഷണത്തിൽ പോയിരുന്നു.
മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമായ മുഖ്യമന്ത്രിയും 7 മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.
ഇത് കൂടാതെ കരിപ്പൂർ വിമാന അപകടം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനും രോഗം സ്ഥിരീകരിച്ചിരുന്നു. റാപ്പിഡ് ആന്റിജൻ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർഇന്ത്യ എക്സ്പ്രസിൻ്റെ ദുബായ് – കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ച് അപകടമുണ്ടായത്.