Home Local News പരവൂരിൽ കടലിൽ കാണാതായ മൽസ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

പരവൂരിൽ കടലിൽ കാണാതായ മൽസ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

0

കൊല്ലം: പരവൂരിൽ കടലിൽ കാണാതായ രണ്ടു മൽസ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പരവൂർ തെക്കുംഭാഗം സ്വദേശി സക്കറിയ (50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മറ്റൊരു മത്സ്യ തൊഴിലാളിയായ ഇസ്സുദ്ദീനു വേണ്ടി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

ബുധനാഴ്ച പുലർച്ചെ ആറു മണിയോടെ പരവൂർ തെക്കുംഭാഗം പരക്കട പള്ളിക്ക് സമീപമാണ് സംഭവം. മത്സ്യബന്ധനത്തിനായി പോയ നാലംഗ സംഘത്തിന്‍റെ കട്ടമരം മറിയുകയായിരുന്നു. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here