Home Covid-19 ഉത്തർപ്രദേശ് ആരോഗ്യ സഹമന്ത്രി അതുൽ ഗർഗിന് കൊറോണ സ്ഥിരീകരിച്ചു

ഉത്തർപ്രദേശ് ആരോഗ്യ സഹമന്ത്രി അതുൽ ഗർഗിന് കൊറോണ സ്ഥിരീകരിച്ചു

0

ലക്നൗ: ഉത്തർപ്രദേശ് ആരോഗ്യ സഹമന്ത്രി അതുൽ ഗർഗിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ കൊറോണ പരിശോധന നടത്തണമെന്നും നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു.

ഓഗസ്റ്റ് 15 ന് അദ്ദേഹത്തിന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ റാപിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരം ആണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here