Home National കശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം;ഒരു ജവാന് വീരമൃത്യു ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

കശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം;ഒരു ജവാന് വീരമൃത്യു ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

0

ശ്രീനഗർ: കശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം. ബാരാമുള്ള ജില്ലയിലെ ക്രേരി പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. പ്രദേശത്ത് സിആർ‌പി‌എഫിന്റെയും സെൻട്രൽ റിസർവ് പോലീസ് സേനയുടെയും പോലീസിന്റെയും സംയുക്ത ഓപ്പറേഷനിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു.

ഇന്നലെ നടന്ന വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ക്രേരി ഗ്രാമത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.
ജമ്മു കശ്മീർ പൊലീസിലെ രണ്ട് സിആർ‌പി‌എഫ് സൈനികരും ഒരു സ്പെഷ്യൽ പോലീസ് ഓഫീസറും (എസ്‌പി‌ഒ) അജ്ഞാതർ നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരുന്നു. വടക്കൻ കശ്മീരിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സുരക്ഷാ സേനയ്‌ക്കെതിരായ രണ്ടാമത്തെ ആക്രമണമാണിത്.

ഭീകരര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതേ സമയം ലഷ്‌കര്‍ ഇത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here