കൊച്ചി : സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. കോതമംഗലം താണിക്കുന്നേല്‍ ടി വി മത്തായി (67) യാണ് മരിച്ചത്.
കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന് ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, വൃക്കരോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടായിരുന്നു.
മലപ്പുറം സ്വദേശിയും കൊറോണ ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം തെയ്യാല സ്വദേശി ഗണേശ (48) നാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
സംസ്ഥാനത്ത് ഇത് വരെ 170 പേർ കൊറോണ ബാധിച്ച് മരിച്ചുവെന്നാണ് സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്. ഇന്നലെ മാത്രം 13 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ മാത്രം ഇത് വരെ 13 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്