Home Covid-19 കൊല്ലത്ത് സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 13 പേര്‍ക്ക് കൊറോണ ; ചില്‍ഡ്രന്‍സ് ഹോമിലെ ആറു കുട്ടികള്‍ക്കും രോഗം

കൊല്ലത്ത് സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 13 പേര്‍ക്ക് കൊറോണ ; ചില്‍ഡ്രന്‍സ് ഹോമിലെ ആറു കുട്ടികള്‍ക്കും രോഗം

0

കൊല്ലം: ജില്ലയില്‍ വീണ്ടും കൊറോണ ആശങ്ക. നിലമേലില്‍ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 12 കൊല്ലം ജില്ലക്കാര്‍ക്കും ഒരു തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ആണ്‍കുട്ടികളുടെ ജില്ലാ ചില്‍ഡ്രന്‍സ് ഹോമില്‍ ആറു കുട്ടികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മുഴുവന്‍ കുട്ടികളെയും നിരീക്ഷണത്തിലാക്കി. നീണ്ടകര ഫിഷിങ് ഹാര്‍ബറിലെ ഒരു തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പഞ്ചായത്ത് അംഗത്തിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആര്യങ്കാവ് പഞ്ചായത്ത് ഓഫീസ് അടച്ചു. ജില്ലയില്‍ കഴിഞ്ഞദിവസം 48പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ 45പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here