Home Local News വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനുനേരെ ആസിഡ് ആക്രമണം; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനുനേരെ ആസിഡ് ആക്രമണം; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0

ഇടുക്കി: വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജ പി ആറിന്റെ മുഖത്തും ശരീരഭാഗങ്ങളിലും ഭർത്താവ് അനിൽ പൊട്ടനാനിൽ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയപ്പോ ഴാണ് സംഭവം.

മുഖത്തും പുറത്തും പൊള്ളലേറ്റ ശ്രീജയെ എറാണാക്കുളത്തെ സ്വകാര്യ ആശുപത്രിയിലെക്ക് കൊണ്ടുപോയി. ശ്രീജയുടെ ഭർത്താവ് അനിലിനെ മുരിക്കാശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. വൈകുന്നേരമാണ് സംഭവം.പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞു വീട്ടിൽ തിരികെ എത്തിയ ശ്രീജയുടെ നേർക്ക് ഭർത്താവ് അനിൽ ആസിഡ് ഒഴിക്കുകയായിരുന്നു.

മുഖത്തും പുറത്തും പൊള്ളലേറ്റ ശ്രീജയെ പഞ്ചായത്ത് പ്രസിഡണ്ട് പികെ രാജുവും സംഘവുമാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ശ്രീജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അനിലിനെ നാളെ കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here