ആലപ്പുഴ: പാലസ് വാർഡിൽ കോട്ടപ്പറമ്പിൽ പരേതനായ ജോസഫ് കോട്ടപ്പറമ്പൻ്റെ മകനും കേരളാ കോൺഗ്രസ് (ജോസ്) ജില്ലാ ജനറൽ സെക്രട്ടറിയുമായ റോയി കോട്ടപ്പറമ്പൻ (51) അന്തരിച്ചു. സംസ്ക്കാരം ചൊവ്വാഴ്ച വൈകിട്ട് 4 ന് ആലപ്പുഴ പഴയങ്ങാടി മാർസ്ളീവ പള്ളിയിൽ.
എടത്വ പച്ച കണ്ടത്തിൽ പറമ്പിൽ റെജിയാണു ഭാര്യ. മകൻ:സച്ചിൻ (ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ) മാതാവ് തങ്കമ്മ മാത്യു :(ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിലെ മുൻ ഹെഡ് അക്കൗണ്ടൻ്റ്),സഹോദരങ്ങൾ: രാജു (കൊറോണ റെമഡീസ്), ലീലാമ്മ (ആലപ്പുഴ കാർമ്മൽ സ്കൂൾ അധ്യാപിക)
പൊതുപ്രവർത്തകനായ റോയി യൂത്ത് ഫ്രണ്ട് (എം) മുൻ ജില്ലാ പ്രസിഡൻ്റ്, സർക്കാർ സ്ഥാപനങ്ങളിലെ ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.