കോഴിക്കോട് : മയക്കുമരുന്നിന് അടിമയായ സഹോദരൻ പതിമൂന്നുകാരി സഹോദരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി. പെൺകുട്ടി പ്രസവിച്ച വിവരം രഹസ്യമാക്കി പ്രതിയെ സംരക്ഷിക്കാൻ ആശുപത്രിയുടെ നീക്കം.ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെടലോടെ നിമിഷങ്ങൾക്കകം പോലീസ് പ്രതിയെ പിടികൂടി. ആശുപത്രിക്കെതിരെ അന്വേഷണവും ആരംഭിച്ചു.
പതിമൂന്നുകാരി ഓഗസ്റ്റ് എഴിനാണ് റിലീഫ് ഹോസ്പിറ്റലിൽ പ്രസവിച്ചത്.
എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം മറച്ചുവെച്ചു. സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപ്പെട്ടതോടെയാണ് വാർത്ത പുറം ലോകമറിഞ്ഞത്.
13 കാരി പെൺകുട്ടിയുടെ വയസ് 19 ആയി തിരുത്തിയെന്ന ആരോപണവും ആശുപത്രിക്കെതിരേ ഉയർന്നിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് വിവരം നൽകാതെ ആശുപത്രി അധികൃതർ വട്ടംചുറ്റിച്ചതായും ആക്ഷേപമുണ്ട്.
ഓഗസ്റ്റ് ഏഴിന് വയറുവേദനയുമായാണ് പതിമൂന്നുകാരി ഹോസ്പിറ്റലിൽ എത്തിയത്.തുടർന്ന് ഗൈനക്കോളജി ഡോക്ടർ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ വേദനകൂടിയതിനെ തുടർന്ന് ഹോസ്പിറ്റലിൽ തന്നെ പ്രസവിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. ഈ ഘട്ടത്തിലെ ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് കൂടുതൽ കാര്യങ്ങൾ പുറത്തുവന്നത്.
അരീക്കോട് എസ് എച് ഒ ദാസന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഹോസ്പിറ്റലിൽ എത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പ്രതി സഹോദരനാണെന്ന് തിരിച്ചറിഞ്ഞത്. കഞ്ചാവിന് അടിമയായ പ്രതിയെ സഹസികമായാണ് സി ഐ ദാസനും സംഘവും പിടികൂടിയത്പോക്സോ ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു .
സി ഐ ദാസൻ്റെ ഇടപെടലിനെ തുടർന്നാണ് പ്രതിയെ ഉടനടി പിടികൂടാനായത്. ഹോസ്പിറ്റൽ അധികൃതർ വിവരങ്ങൾ കൃത്യസമയത്തു അറിയിക്കാതിരിന്നതിനെതിരെ അന്വേഷണം തുടങ്ങിയതായി സി ഐ ദാസൻ പറഞ്ഞു.