Home Covid-19 സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ കൊറോണ വ്യാപനം ശക്തമായി തുടരുന്നു

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ കൊറോണ വ്യാപനം ശക്തമായി തുടരുന്നു

0

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ കൊറോണ വ്യാപനം ശക്തമായി തുടരുന്നതായി ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് ആദ്യ വാരത്തെ അപേക്ഷിച്ച് രണ്ടാം വാരത്തിൽ പാലക്കാട്, കോട്ടയം, കണ്ണൂർ ജില്ലകളിൽ രോഗബാധിതരുടെ എണ്ണം ഉയർന്നു. നേരത്തെ തന്നെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന തിരുവനനന്തപുരം, മലപ്പുറം, കാസർകോട്, എറണാകുളം ജില്ലയിൽ രോഗവ്യാപന തോതിൽ ഉയർന്നു തന്നെ നിൽക്കുകയാണ്. തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് രോഗവ്യപനത്തിൽ കുറവുണ്ടായത്.

ഓഗസ്റ്റ് ഏഴ് മുതൽ 14 വരെയുള്ള പരിശോധനകളുടെയും പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. 184,000ൽ അധികം പരിശോധകൾ നടത്തിയപ്പോൾ 9577 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 37 മരണവും റിപ്പോർട്ട് ചെയ്തു.

തിരുവനന്തപുരം, കാസർകോട്, മലപ്പുറം, പാലക്കാട്, ആലപ്പുഴ, എറണാകുളം, കോട്ടയം, മലപ്പുറം ജില്ലകളിൽ ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് തന്നെ ഊന്നൽ നൽകണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ജലദോഷ പനിയുള്ള മുഴുവൻ പേരെയും കൊറോണ പരിശോധനയ്ക്ക് വിധേയമാക്കണം. ഇതിന് പഞ്ചായത്ത് തലത്തിൽ പ്രത്യേക സംവിധാനമൊരുക്കണമെന്നും നിർദ്ദേശമുണ്ട്. ഓഗസ്റ്റ് മാസം 16 ദിവസം കൊണ്ട് 20000ൽ അധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here