ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ രണ്ട് സിആർപിഎഫ് (സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്) സൈനികരും ഒരു സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥനും (എസ്‌പിഒ) വീരമൃത്യു വരിച്ചു.
സിആർപിഎഫിന്റെ നാക പാർട്ടിക്കും ബാരാമുള്ള ജില്ലയിലെ ക്രീരി പ്രദേശത്തെ പോലിസ് സേനകൾക്കും നേരെയാണ് ആക്രമണം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിൽ രണ്ടു സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ജമ്മു കശ്മീർ പോലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
ഭീകരരെ കണ്ടെത്താൻ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. വടക്കൻ കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുരക്ഷാ സേനയ്‌ക്കെതിരെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്. ഞായറാഴ്ച സോപോർ ഗ്രാമത്തിലെ തോട്ടങ്ങളിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വെടിവയ്പ് നടന്നിരുന്നു.