Home Covid-19 പൂജപ്പുര സെൻട്രൽ ജയിലിൽ മാത്രം ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 114 പേര്‍ക്ക്

പൂജപ്പുര സെൻട്രൽ ജയിലിൽ മാത്രം ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 114 പേര്‍ക്ക്

0

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു. ഇന്ന് മാത്രം 114 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 110 തടവുകാർക്കും 4 ഉദ്യോഗസ്ഥർക്കുമാണ് ഇന്ന് വൈറസ് സ്ഥിരീകരിച്ചത്. 363 പേർക്കാണ് ഇന്ന് പരിശോധന നടത്തിയത്. ഇതിൽ നിന്നാണ് 114 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയത്. ഇന്നത്തെ പരിശോധന പൂർത്തിയാകുമ്പോൾ തടവുകാരും ജയിൽ ജീവനക്കാരും അടക്കം 477 പേര്‍ക്കാണ് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം തിരുവനന്തപുരത്ത് രണ്ട് കൊറോണ മരണം കൂടി സ്ഥിരീകരിച്ചു. തമിഴ്‌നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപൻ ചന്ദ്രൻ (62) എന്നിവരാണ് മരിച്ചത്.

എസ്എടി ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് വിജയയുടെ മരണം സംഭവിക്കുന്നത്. ചെന്നൈ സ്വദേശിയായ വിജയ വിഴിഞ്ഞത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിജയ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചിരുന്നു. മെഡിക്കൽ കോളജിൽ വച്ചു ഇന്ന് രാവിലെയാണ് പ്രതാപന്റെ മരണം. ഹൃദയ, ശ്വാസകോശ രോഗങ്ങൾ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 9 അംഗങ്ങൾക്കും രോ​ഗം സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് മാത്രം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊറോണ കേസുകൾ വർധിച്ചുവരുന്നതിനിടെ മരണസംഖ്യയും ഉയരുന്നത് കേരളത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ പതിനൊന്ന് പേരാണ് സംസ്ഥാനത്ത് രോ​ഗം ബാധിച്ച് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here