Home Covid-19 പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കൊറോണ ബാധിച്ച് മരിച്ചു

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കൊറോണ ബാധിച്ച് മരിച്ചു

0

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കൊറോണ ബാധിച്ച് മരിച്ചു. മണികണ്ഠന്‍ (72) ആണ് മരിച്ചത്.

രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒന്നര വര്‍ഷമായി വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയായിരുന്നു മണികണ്ഠന്‍.

പൂജപ്പൂര സെന്‍ട്രല്‍ ജയിലില്‍ കൊറോണ വ്യാപനം രൂക്ഷമാണ്. 218 തടവുകാര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ മരിച്ച പത്തനംതിട്ട സ്വദേശിനി ഷെബര്‍ഹാന്‍, വയനാട് സ്വദേശി ആലി, ആലപ്പുഴ സ്വദേശി സദാനന്ദന്‍, മലപ്പുറം സ്വദേശിനി ഫാത്തിമ എന്നിവർക്ക് കൊറോണ സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here