കൊറോണ വ്യാപനം അതിരൂക്ഷമായി; മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ രോഗികൾ പെരുകുന്നു

ന്യൂഡെല്‍ഹി: കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി. മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 12,614 പേര്‍ക്കാണ്. 322പേര്‍ മരിച്ചു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,84,754 ആയി. 1,56,409 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ മൊത്തം മരണം 19,749 ആയി.

ആന്ധ്രാപ്രദേശില്‍ 8,732പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10,414പേര്‍ രോഗമുക്തരായി. 87 മരണവും റിപ്പോര്‍ട്ട് ചെയ്തു.തമിഴ്‌നാട്ടില്‍ 5,860 പേക്കാണ് കൊറോണ ബാധിച്ചത്. 5,236പേര്‍ രോഗമുക്തരായി. 127പേര്‍ മരിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 63,489പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 944പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 25,89,682ആയി. 6,77,444പേരാണ് ചികിത്സയിലുള്ളത്. 49,980 പേരാണ് ആകെ മരിച്ചത്.