Home World അമേരിക്കൻ പ്രസിഡന്റ് ട്രംപിൻ്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് അന്തരിച്ചു

അമേരിക്കൻ പ്രസിഡന്റ് ട്രംപിൻ്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് അന്തരിച്ചു

0

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം പിൻ്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് അന്തരിച്ചു. സഹോദരൻ റോബർട്ട് ട്രംപ് ശനിയാഴ്ച രാത്രി മരിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. ഡൊണാൾഡ് ട്രംപ് സഹോദരനെ സന്ദർശിച്ച് ഒരു ദിവസത്തിന് ശേഷമാണ് മരണം

“എന്റെ അതിശയമായ സഹോദരൻ റോബർട്ട് സമാധാനപരമായി അന്തരിച്ചുവെന്ന് ഞാൻ വളരെ ഹൃദയവ്യഥയോടെ പങ്കുവെയ്ക്കുന്നു. അദ്ദേഹം എന്റെ സഹോദരൻ മാത്രമല്ല, എന്റെ ഏറ്റവും നല്ല സുഹൃത്തുമായിരുന്നു. അദ്ദേഹത്തെ ഇനി വളരെയധികം നഷ്ടപ്പെടും, പക്ഷേ ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിൽക്കും റോബർട്ട്, ഞാൻ നിന്നെ സ്നേഹിക്കുന്നു സമാധാനത്തോടെ വിശ്രമിക്കുക. ”ട്രംപ് ട്വീറ്റ് ചെയ്തു.

72 കാരനായ പ്രസിഡന്റിനേക്കാൾ രണ്ട് വയസ്സ് കുറവുള്ള റോബർട്ട് ട്രംപ് ബിസിനസ് എക്സിക്യൂട്ടീവ്, റിയൽ എസ്റ്റേറ്റ് ഡവലപ്പർ എന്നിനിലകളിൽ പ്രവർത്തിച്ചിരുന്നു. ആയിരുന്നു.
ന്യൂയോർക്കിലെ പ്രെസ്ബൈറ്റീരിയൻ വെയിൽ കോർനെൽ മെഡിക്കൽ സെന്ററിൽ വെള്ളിയാഴ്ച രോഗിയായ സഹോദരനെ കാണാൻ പ്രസിഡന്റ് ട്രംപ് സന്ദർശനം നടത്തിയിരുന്നു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല.

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ പരിപാടികൾ റദ്ദാക്കി സഹോദരൻ്റെ സംസ്കാര ചടങ്ങിൽ പ്രസിഡന്റ് പങ്കെടുക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here