Home Covid-19 പൂജപ്പുര സെൻട്രൽ ജയിലിൽ145 പേർക്ക് കൂടി കൊറോണ ; ജയിലിൽ രോഗം സ്ഥിരീകരിച്ചവർ 362

പൂജപ്പുര സെൻട്രൽ ജയിലിൽ145 പേർക്ക് കൂടി കൊറോണ ; ജയിലിൽ രോഗം സ്ഥിരീകരിച്ചവർ 362

0

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ145 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇന്ന് 298 പേരെ പരിശോധിച്ചപ്പോഴാണ്
ഇത്രയധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. വിചാരണ തടവുകാരനായ മണികണ്ഠൻ(72) കൊറോണ ബാധിച്ച് മരിക്കുക കൂടി ചെയ്തയോടെ ജയിലിൽ ആശങ്ക വർധിക്കുകയാണ്.

രോഗം സ്ഥിരീകരിച്ചവരിൽ 144 തടവുകാരും ഒരു ഉദ്യോഗസ്ഥനുമാണുള്ളത്. പൂജപ്പുര ജയിലിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 362 ആയി.

ഇന്നലെ പൂജപ്പുര സെൻട്രൽ ജയിലിൽ 53 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ജയിലിൽ കൂടുതൽ തടവുകാരിലേക്ക് കൊറോണ വ്യാപിക്കുകയാണ്. ആകെ 970 തടവുകാരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here