കോഴിക്കോട്: ഓണക്കാലത്ത് കെഎസ്ആർടിസി അന്തർ സംസ്ഥാന സ്പെഷ്യൽ സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. പത്ത് ശതമാനം അധിക നിരക്കിലായിരിക്കും സ്പെഷ്യൽ സർവീസ് നടത്തുക. ടിക്കറ്റ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാമെന്നും യാത്രക്കാർ എല്ലാവരും കൊറോണ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്കുള്ള പാസ് എടുക്കണമെന്നും മന്ത്രി അറിയിച്ചു.
മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും ഈ മാസം 27 മുതൽ കെഎസ്ആര്‍ടിസി സ്പെഷ്യൽ സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നാണ് സർവീസ്.
റിസർവേഷൻ ഇന്ന് മുതൽ ആരംഭിക്കുമെന്നും യാത്രക്കാർ ആരോഗ്യ സേതു ആപ്പ് ഡൗൺ ലോഡ് ചെയ്യണമെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സർവീസ് റദ്ദാക്കിയാൽ ടിക്കറ്റ് തുക തിരിച്ച് നൽകുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.