Home National ശംഖൂതി ചെളിയിൽ ഇരുന്നാൽ കൊറോണയെ പ്രതിരോധിക്കാം: വിചിത്ര വാദവുമായി ബിജെപി എംപി സുഖ്ബീർസിംഗ്

ശംഖൂതി ചെളിയിൽ ഇരുന്നാൽ കൊറോണയെ പ്രതിരോധിക്കാം: വിചിത്ര വാദവുമായി ബിജെപി എംപി സുഖ്ബീർസിംഗ്

0

ജയ്പൂർ: കൊറോണയെ പ്രതിരോധിക്കാനുള്ള വിചിത്ര വാദവുമായി രാജസ്ഥാനിൽ നിന്നുള്ള ബിജെപി എം.പി. രാജസ്ഥാൻ ബി.ജെ പി. എം.പി സുഖ്ബീർസിംഗ് ജൗനാപുരി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് കൊറോണ പ്രതിരോധത്തിനുള്ള വിചിത്ര വഴി പറഞ്ഞിരിക്കുന്നത്.

ശംഖും ചെളിയും ഫലങ്ങളുടെ ഇലകൊണ്ട് ഉണ്ടാക്കിയ ജ്യൂസുമാണ് കൊറോണ പ്രതിരോധത്തിനായി സുഖ് ബീർ സിംഗ് നിർദ്ദേശിക്കുന്ന മാർ​ഗം. ബിജെപി നേതാവ് ശംഖൂതിക്കൊണ്ട് ദേഹത്ത് ചെളി തേച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ശംഖൂതി ചെളിയിൽ ഇരിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.

ശംഖ് ഊതുന്നത് കരളും വൃക്കയും ശുദ്ധീകരിക്കാൻ സഹായിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ശംഖൂതുന്നത് വലിയൊരു കാര്യമാണെന്നും ഇയാൾ അവകാശപ്പെടുന്നു. കൊറോണയ്ക്കെതിരെ ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കാൻ ആരോഗ്യപ്രവർത്തകർ ശ്രമിക്കുമ്പോൾ ഇത്തരത്തിൽ അടിസ്ഥാനരഹിതവും അശാസ്ത്രീയവുമായ വാദങ്ങൾ പ്രചരിപ്പിക്കുന്നതിനെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here